‘അൽ ഇൻസാനുൽ കാമിൽ’ അറബിക് കവിതാസമാഹാരം ശ്രദ്ധേയമാകുന്നു

മലപ്പുറം: വൈവിധ്യമായ വിഷയങ്ങളിൽ കോർത്തിണക്കിയ അറബിക് കവിതാസമാഹാരം ശ്രദ്ധേയമാകുന്നു. അൽഇൻസാനുൽ കാമിൽ എന്ന പേരിൽ അരിപ്ര സി.കെ അബ്ദുറഹ്മാൻ ഫൈസിയാണ് കവിതാ സമാഹാരം തയ്യാറാക്കിയത്. പ്രവാചക പ്രകീർത്തനം, ഈയിടെ വിടപറഞ്ഞ പ്രമുഖ പണ്ഡിതരെ കുറിച്ചുള്ള അനുസ്മരണ കവിതകൾ, യാത്രാ വിവരണം, ആഗോള രംഗത്തേയും രാജ്യത്തെയും മുസ്ലിം വിഷയങ്ങൾ, കേരളത്തിന്റെ പ്രകൃതി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലെ കവിതകളാണ് സമാഹാരത്തിലുള്ളത്. പ്രവാചക സ്നേഹവരികളാണ് ഗ്രന്ധത്തിലെ പ്രാധാന്യ പാദ്യവിഷയം. മാധ്യമ രംഗത്തെ പുതിയ ഇടപെടലിലൂടെ ശ്രദ്ധേയമായ സുപ്രഭാതം ദിനപത്രത്തെ കുറിച്ചും കവിത തയ്യാറാക്കിയിട്ടുണ്ട്. അറബിക് കവിത, പഠന ഗ്രന്ധങ്ങളുടെ രചയിതാവായ ഫൈസി കാലിക്കറ്റ് സർവ്വകലാശാലയിൽ അറബിക്, മലയാളം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മലപ്പുറം ആലത്തൂർപടി ജുമാമസ്ജിദ് മുദരിസും സമസ്ത കേരളത്തിൽ ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ സെക്രട്ടറിയുമാണ്. 27 ജൂലൈ 2019 ശനിയാഴ്ച ആലത്തൂർപടി ദർസിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *