ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

മേൽമുറി: ആലത്തൂർപടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “മെഹർജാൻ 24” ദർസ് ഫെസ്റ്റിന്റെ ലോഗോ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. “തിരുത്തിന് തിരുത്ത്” എന്ന പ്രമേയത്തിലാണ് ഇത്തവണ ഫെസ്റ്റ് അരങ്ങേറുന്നത്. 170 ലധികം മത്സരയിനങ്ങളിലായി 200 വിദ്യാർത്ഥികൾ ഫെസ്റ്റിൽ മാറ്റുരക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന കലാ മേള നവംബർ രണ്ടാം വാരത്തിലാണ് നടക്കുന്നത്.ലോഗോ പ്രകാശന ചടങ്ങിൽ ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികൾ സംബന്ധിച്ചു.

എ ഡി എസ് എ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മേൽമുറി: ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ ADSA യുടെ 2024 25 അധ്യായന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദർസ് മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോക്ടർ സി. കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയുടെ അധ്യക്ഷതയിൽ ചേർന്ന എ.ഡി.എസ്.എ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്. ഹാഫിള് അബ്ദുൽ ബാസിത് ഏലംകുളം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉവൈസ് അഷ്റഫി ഫൈസി, അക്ബർ ശരീഫ് ഫൈസി, ഷഫീഖ് നിയാസ് ഫൈസി, മുഹമ്മദ് സഈദ് ഫൈസി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ്: ഹാഫിള് മുഹമ്മദ് റമീസ് കട്ടുപ്പാറ വൈസ് പ്രസിഡന്റ് :ഹാഫിള് താജുദ്ദീൻ കിളിനക്കോട്, നിഹാൽ അഹമ്മദ് കമ്പളക്കാട് ജനറൽ സെക്രട്ടറി: ഹാഫിള് മുഹമ്മദ് ജുമൈൽ പാറക്കണ്ണി ജോയിന്റ് സെക്രട്ടറി: ഹാഫിള് അബ്ദുൽ ബാസിത് ഏലംകുളം,ഹാഫിള് മുഹ്സിൻ നറുക്കോട് ട്രഷറർ: സയ്യിദ് നസീൽ അഹമ്മദ് എന്നിവരെ തിരഞ്ഞെടുത്തു. ഹാഫിസ് റമീസ് കട്ടപ്പാറ സ്വാഗതവും ഹാഫിസ് ജുമൈൽ പാറക്കണ്ണി നന്ദിയും അറിയിച്ചു.

ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2023-24 ഭാരവാഹികളെ തെരഞ്ഞെടുത്തു

മലപ്പുറം • ആലത്തൂര്‍പടി ദർസ് വിദ്യാർഥി സംഘടന എ.ഡി.എസ്.എയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയുടെ സാന്നിധ്യത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഭാരവാഹികൾ: സയ്യിദ് മുഹമ്മദ് ജലാൽ തങ്ങൾ മുണ്ടുപറമ്പ് (പ്രസിഡന്റ് ), സയ്യിദ് തസ്ഹീൽ തങ്ങൾ താഴെക്കോട്, ഹാഫിള് റമീസ് കട്ടുപ്പാറ (വൈ. പ്രസിഡന്റ്), ഉബൈദ് ഗുഡല്ലൂർ(ജ. സെക്രട്ടറി), ഹാഫിള് ജുമൈൽ പാറക്കണ്ണി, ഹാഫി ള് അബ്ദുൽ ബാസിത്ത് ഏലംകുളം (ജോ. സെക്രട്ടറി), മഹ്മൂദ് വള്ളിക്കാപ്പറ്റ(ട്രഷറർ). ഉവൈസ് അശ്റഫി ഫൈസി, ഹാഫിള് മുബഷിർ ഫൈസി, അക്ബർ ശരീ ഫ് ഫൈസി, മുഹമ്മദ് സഈ ദ് ഫൈസി, സയ്യിദ് തസ്ഹീൽ തങ്ങൾ, ഹാഫിള് ജുമൈൽ പാറക്കണ്ണി, ഉബൈദ് ഗുഡല്ലൂർ സംസാരിച്ചു.

Courtesy: Suprabhaatham Daily

അദ്ദർസ് ’23 പ്രകാശനം ചെയ്തു | Al Dars ’23 released

പട്ടിക്കാട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ പുറത്തിറക്കുന്ന അദ്ദർസ് ’23 അറബി സ്പെഷ്യൽ പതിപ്പ് പ്രകാശിതമായി. കാലിക കർമശാസ്ത്ര വിഷയങ്ങളിലെ വിവിധ ചർച്ചകളുൾപ്പെടുത്തി പുറത്തിറക്കുന്ന അദ്ദർസിന്റെ പതിനഞ്ചാമത് പതിപ്പ് പ്രകാശന കർമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബാപ്പുട്ടി ഫൈസി വേങ്ങൂരിന് കോപ്പി നൽകി നിർവ്വഹിച്ചു. ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, സി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുല്ല ഫൈസി വെളിമുക്ക്, മൊയ്തീൻ ഫൈസി പുത്തനഴി, ടി.ച്ച് ദാരിമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സാലിം ഫൈസി കുളത്തൂർ എന്നിവർ പങ്കെടുത്തു.

“മെഹർജാൻ 2022” ദർസ് ഫെസ്റ്റ് ന്റെ ലോഗോ പ്രകാശനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു

മേൽമുറി: ആലത്തൂർ പടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “മെഹർജാൻ 2022” ദർസ് ഫെസ്റ്റ് ന്റെ ലോഗോ പ്രകാശനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു. “കലവരയുടെ കലവറ” എന്ന പ്രമേയത്തിൽ 150 ലധികം മത്സരങ്ങളിൽ 200 ലധികം വിദ്യാർഥികൾ നാല് ടീമുകളിലായി മാറ്റുരക്കുന്ന ഫെസ്റ്റ് അഞ്ചുദിവസം നീണ്ടുനിൽക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഹൈദർ ഫൈസി പനങ്ങാങ്ങര, ഖാദിർ ഫൈസി കുന്നുംപുറം, ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് യൂനിയൻ ഭാരവാഹികൾ സംബന്ധിച്ചു.

 

 

ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2022-23 ഭാരവാഹികളെ തെരഞ്ഞെടുത്തു

മേല്‍മുറിഃ ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2022 – 23 ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ മുഹമ്മദ് അബ്ദുറഹമാന്‍ ഫൈസി അരിപ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉവൈസ് അഷ്‌റഫി ഫൈസി കണ്ണാടിപ്പറമ്പ്, ഹാഫിള് മുബഷിര്‍ ഫൈസി കാളികാവ് ഉബൈദ് ഗൂഢല്ലൂര്‍, റഷാദ് അലി കരിങ്കല്ലത്താണി എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍: സയ്യിദ് ഹസന്‍ ഉവൈസ് ജമലുലൈലി കടലുണ്ടി (പ്രസിഡന്റ്) റഷാദ് അലി കരിങ്കല്ലത്താണി (ജന.സെക്രട്ടറി) അല്‍ അമീന്‍ മണ്ണാര്‍ക്കാട് (ട്രഷറര്‍) സയ്യിദ് മുഹമ്മദ് ജലാല്‍, സയ്യിദ് തസ്ഹീല്‍ (വൈസ് പ്രസിഡന്റ്) ഉബൈദ് ഗൂഡല്ലൂര്‍, ഹാഫിള് ജുമൈല്‍ (ജോ.സെക്രട്ടറി)
കീഴ്ഘടകങ്ങള്‍ക്ക് ജാസിം ആദൃശ്ശേരി (ദര്‍ശനം ചീഫ് എഡിറ്റര്‍), സഫ്‌വാന്‍ വിളയൂര്‍ (അസ്സഹ്റ ചീഫ് എഡിറ്റര്‍), നബീല്‍ അകമ്പാടം (മലയാള സാഹിത്യ സമാജം) ഇര്‍ഫാന്‍ തുവ്വൂര്‍ (അറബി സാഹിത്യ സമാജം), ആമിര്‍ മുക്കം (ലൈബ്രറി ആന്‍ഡ് റഫറന്‍സ്), സിറാജുദ്ധീന്‍ അരീക്കോട് (കുതുബ് ഖാന), അബ്ദുല്‍ ഹക്കീം മണ്ണാര്‍ക്കാട് (സേവിംഗ് ഫണ്ട്), അജ്മല്‍ അറവങ്കര (ട്യൂഷന്‍ വിംഗ്), മുഹമ്മദ് നാഫിഅ് കീഴാറ്റൂര്‍ (കമ്പ്യൂട്ടര്‍ ലാബ് ആന്‍ഡ് പബ്ലിഷിംഗ് ബ്യൂറോ), സയ്യിദ് റഈഫ് കണ്ണന്തളി (മൗലിദ് ,ഖുതുബ) അമീന്‍ എടവണ്ണപ്പാറ (മെഡിക്കല്‍ വിംഗ്), അബൂബക്കര്‍ വെള്ളിക്കാപ്പറ്റ (സോഷ്യല്‍ അഫേഴ്സ്), റമീസ് ചേളാരി (കാന്റീന്‍), ഹാഫിള് യാഫിഅ് വേങ്ങൂര്‍ (തര്‍ഖിയത്തുല്‍ ഹുഫ്ഫാള്), ആദില്‍ മുക്കം, റാസിഖ് കാപ്പ് (ഓഡിറ്റിംഗ്) നേതൃത്വം നല്‍കും.

 

മൻഹജു അഹ് ലി സുന്നത്തി വൽ ജമാഅഃ പ്രകാശിതമായി

മേൽമുറി : ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ ‘മൻഹജു അഹ്ലി സുന്നത്തി വൽ ജമാഅഃ’ പ്രകാശിതമായി. അഹ് ലു സുന്നയുടെ പൈതൃക വഴി വരച്ച് കാട്ടുന്ന ഗ്രന്ഥം കേരളത്തിലെ ദർസ് അറബികോളേജ് പാഠ്യ സിലബസിന് അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. മഹല്ല്‌ ഖാസിയും മുദരിസ്സുമായ സി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് രചയിതാവ്. ബുധനാഴ്ച്ച വൈകിട്ട് ആലത്തൂർ പടി ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിച്ചു. മഹല്ല്‌ പ്രസിഡന്റ് പി.എം.ആർ അലവി ഹാജി ഏറ്റുവാങ്ങി. മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂർ, മുഹമ്മദ് ശഫീഖ് ഫൈസി ചാപ്പനങ്ങാടി, ഉവൈസ് അഷ്‌റഫി ഫൈസി കണ്ണാടിപ്പറമ്പ്, കോമു മുസ്ലിയാർ, അസീസ് കാടേരി, ശിഹാബ് എൻ.കെ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

ജാമിഅ: ദർസ് ഫെസ്റ്റ്; വിജയത്തിളക്കത്തിൽ ആലത്തൂർപടി ദർസ്

പട്ടിക്കാട് : ജാമിഅ: നൂരിയ്യ 2022 സംസ്ഥാന തല ദർസ് ഫെസ്റ്റിൽ കീരീടം ചൂടി ആലത്തൂർപടി ദർസ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ 15 ഇന ജനറൽ മത്സരങ്ങളായി ചുരുക്കിയ ഫെസ്റ്റിൽ 400 ൽ പരം ദർസുകൾ മാറ്റുരച്ചു. 119 പോയിൻ്റ് നേടിയാണ് ആലത്തൂർപടി ദർസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫെബ്രുവരി 5, 6 തീയ്യതികളിൽ പട്ടിക്കാട് ജാമിഅ: നൂരിയ്യയിൽ വെച്ചായിരുന്നു സംസ്ഥാന തല മത്സരങ്ങൾ നടന്നത്. ആലത്തൂർപടി ദർസ് വിദ്യാർത്ഥി സയ്യിദ് റഈഫ് ഹസനി കണ്ണന്തളി ഫെസ്റ്റ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.
97 പോയിൻ്റ് നേടി കോടങ്ങാട് ദർസ് , 57 പോയിൻ്റ് നേടി തലപ്പാറ ദർസ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജാമിഅ: മുദ്ദരിസ് ളിയാഉദ്ദീൻ ഫൈസി മേൽമുറി വിജയികൾക്ക് കിരീടം സമ്മാനിച്ചു. മുഹമ്മദലി ശിഹാബ് ഫൈസി കൂമ്മണ്ണ ,പി. ഉമർ ഫൈസി മുടിക്കോട് , ഇബ്രാഹീം ഫൈസി തിരൂർക്കാട് ,അൽ ഹാഫിള് സയ്യിദ് ത്വാഹ ഫൈസി മണ്ണാർമല ,ഖാദർ ഫൈസി കുന്നുംപ്പുറം , മരക്കാർ സാഹിബ് പൊന്നാനി ,ശഫീഖ് ഹുദവി കാരക്കുന്ന് തുടങ്ങിയർ സമാപന സംഗമത്തിൽ സംബന്ധിച്ചു.

ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റ് സമാപിച്ചു

മേല്‍മുറി: ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റ് സമാപിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തപ്പെട്ട പരിപാടിയില്‍ 4 ടീമുകളിലായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഫെസ്റ്റില്‍ സലാമ ടീം 375 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 348,325 പോയിന്റ് നേടി റഹ്‌മ, ബഖീഅ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. സീനിയര്‍, ദര്‍സ് കലാപ്രതിഭയായി അല്‍ഫാസ് ചെറുകുളം, ജൂനിയര്‍ വിഭാഗം ജുമൈല്‍ കരിങ്കല്ലത്താണി, സബ്ജൂനിയര്‍ വിഭാഗം ഹാഫിള് ശിബിന്‍ നിയാസ് എന്നിവരെ തിരഞ്ഞെടുത്തു. സി.കെ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ച സംഗമത്തില്‍ മുഹമ്മദ് ശരീഫ് ഫൈസി, മുഹമ്മദ് ശഫീഖ് ഫൈസി, ഉവൈസ് അഷ്‌റഫി ഫൈസി കേരള മാപ്പിള സാഹിത്യ അക്കാദമി അംഗങ്ങളായ മരക്കാര്‍ ഫൈസി, മാസ്റ്റര്‍ റിയാസ്, മാസ്റ്റര്‍ സൈനുദ്ദീന്‍ ഒളവട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു

ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റിന് തുടക്കമായി

മേല്‍മുറി ; ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റിന് തുടക്കം കുറിച്ചു. ‘ശബ്ദം നിശബ്ദം കലയുടെ പോരാട്ട വീര്യം’ എന്ന പ്രമേയത്തില്‍ ദര്‍സ് സ്റ്റുഡന്റ് യൂണിയന്‍ (എ.ഡി.എസ്.എ) സംഘടിപ്പിക്കുന്ന മെഹറജാന്‍ 2K22 ദര്‍സ് ഫെസ്റ്റ് മുദരിസ്സ് സി.കെ മുഹമ്മദ് അബ്ദുറഹ്്മാന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ അല്‍ ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് പാണക്കാട് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ദര്‍സ് ഫെസ്റ്റില്‍ നൂറിലധികം മത്സര ഇനങ്ങളിലായി ഇരുനൂറില്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. മുഹമ്മദ്‌ ശരീഫ് ഫൈസി, മുഹമ്മദ് ശഫീഖ് ഫൈസി, ഉവൈസ് അശ്‌റഫി ഫൈസി, തമീം ഹുദവി, സൈനുദ്ദീന്‍ ഉളവട്ടൂര്‍, മുബഷിര്‍ ഓമാനൂര്‍, റാഷിദ് ഒറവമ്പുറം, ഹാഫിള് ഉബൈദ് ഫൈസി, ഹാഫിള് മുനീര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.