ഈ-ലേണിങ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു
ആലത്തൂർപടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ വിദ്യാർത്ഥികൾക്കായി നിർമിച്ച ഈ-ലേണിങ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു.
വിദ്യാർത്ഥികൾക്ക് മാത്രമായി തയ്യാറാക്കിയ ആപ്ലിക്കേഷൻ അവർക്ക് നൽകപ്പെട്ട ഐഡി, പാസ്സ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ക്ലാസുകൾ തത്സമയം കേൾക്കാനും, കഴിഞ്ഞ ക്ലാസുകൾ ഏത് സമയത്തും ആവർത്തിച്ച് കേൾക്കാനും, മറ്റു സ്റ്റഡി മെറ്റീരിയൽസും ഉൾപ്പെടുത്തിയാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ അറ്റന്റൻസ് ഓൺലൈൻ ആയി രേഖപ്പെടുത്താനും സൗകര്യം ചെയ്തിട്ടുണ്ട്.
ദർസിന്റെ സ്വന്തമായ വെബ് സൈറ്റിലൂടെയാണ് ഈ വെബ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ദർസിലെ പൂർവവിദ്യാർത്ഥികൾ തന്നെയാണ് ഇത് ഒരുക്കിയത്. എ.ഡി.എസ്.എ ഭാരവാഹികളായ പാണക്കാട് സയ്യിദ് റഷീഖ് ശിഹാബ് തങ്ങൾ, മുഹമ്മദ് സഈദ് വെട്ടത്തൂർ, ഹാഫിള് മുഹമ്മദ് റഈസ് , ഹാഫിള് ഉമൈർ തിരൂർക്കാട്, അബ്ദുൽ ബാസിത് ഏലംകുളം എന്നിവർ സാന്നിധ്യമറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ ഓൺലൈൻ ക്ലാസ് ശൈഖുനാ ആലിക്കുട്ടി ഉസ്താദ് ഉദ്ഘാടനം ചെയ്തു.
ADSA eLearning Hub
To Get it on Google Play Store: https://play.google.com/store/apps/details?id=com.adsa.elearning
Leave a Reply
Want to join the discussion?Feel free to contribute!