ജാമിഅ: നൂരിയ്യ: ഉന്നതവിജയമാവർത്തിച്ച് ആലത്തൂർപടി ദർസ് സന്തതികൾ
ജാമിഅ: നൂരിയ്യ: അറബിയ്യ: ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം ആവർത്തിച്ച് ആലത്തൂർപടി ദർസ് സന്തതികൾ. 2020 – ലെ വാർഷിക പരീക്ഷയുടെ റിസൾട്ട് ആഗസ്റ്റ് 5നാണു പട്ടിക്കാട് ജാമിഅ: നൂരിയ്യ: പരീക്ഷാ സമിതി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തോടൊപ്പം തഫ്സീർ, ഹദീസ്, ഫിഖ്ഹ് എന്നീ ഫാകൽറ്റികളിലാണ് പരീക്ഷ നടന്നത്. ജനറൽ വിഭാഗത്തിൽ ആലത്തൂർ പടി ദർസിൽ നിന്നും ഉപരിപഠനത്തിനെത്തിയ മുഹമ്മദ് ഇസ്മാഈൽ മണ്ണാർക്കാട് ഒന്നാം സ്ഥാനവും ഫിഖ്ഹ് ഫാകൽറ്റിയിൽ നിന്ന് ആലത്തൂർ പടി ദർസിൽ നിന്നും ഉപരിപഠനത്തിനെത്തിയ മുഹമ്മദ് സുഫിയാൻ കാളികാവ് രണ്ടാം സ്ഥാനവും നേടി. ഉസ്താദ് സി കെ അബ്ദുറഹ്മാൻ ഫൈസി വിജയികൾക്ക് ആശംസകളും പ്രാർത്ഥനയും അറിയിച്ചു.
Leave a Reply
Want to join the discussion?Feel free to contribute!