ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2021-22 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
മേല്‍മുറി: ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2021-22 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉസ്താദ് സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്രയുടെ അദ്ധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദര്‍സ് ഹാളില്‍ സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ ഹാഫിള് മുഹമ്മദ് ഉമൈര്‍ അലി തിരൂര്‍ക്കാട് (പ്രസിഡന്റ്) അബ്ദുല്‍ ബാസിത്ത് ഏലംകുളം(ജന.സെക്രട്ടറി) സയ്യിദ് മുഹമ്മദ് റഷീഖ് ശിഹാബ് പാണക്കാട് (ട്രഷറര്‍) തുടങ്ങിയവരെ തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മതപഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഭൗതിക വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രധാന കമ്മിറ്റിയുടെ കീഴില്‍ പതിനഞ്ചോളം കീഴ്ഘടകങ്ങളും നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മുഹമ്മദ് ശരീഫ് ഫൈസി കൊളത്തൂര്‍, മുഹമ്മദ് ശഫീഖ് ഫൈസി ചാപ്പനങ്ങാടി, ഉവൈസ് അഷ്‌റഫി ഫൈസി കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave a Reply
Want to join the discussion?Feel free to contribute!