ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റ് സമാപിച്ചു
മേല്‍മുറി: ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റ് സമാപിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തപ്പെട്ട പരിപാടിയില്‍ 4 ടീമുകളിലായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഫെസ്റ്റില്‍ സലാമ ടീം 375 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 348,325 പോയിന്റ് നേടി റഹ്‌മ, ബഖീഅ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. സീനിയര്‍, ദര്‍സ് കലാപ്രതിഭയായി അല്‍ഫാസ് ചെറുകുളം, ജൂനിയര്‍ വിഭാഗം ജുമൈല്‍ കരിങ്കല്ലത്താണി, സബ്ജൂനിയര്‍ വിഭാഗം ഹാഫിള് ശിബിന്‍ നിയാസ് എന്നിവരെ തിരഞ്ഞെടുത്തു. സി.കെ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ച സംഗമത്തില്‍ മുഹമ്മദ് ശരീഫ് ഫൈസി, മുഹമ്മദ് ശഫീഖ് ഫൈസി, ഉവൈസ് അഷ്‌റഫി ഫൈസി കേരള മാപ്പിള സാഹിത്യ അക്കാദമി അംഗങ്ങളായ മരക്കാര്‍ ഫൈസി, മാസ്റ്റര്‍ റിയാസ്, മാസ്റ്റര്‍ സൈനുദ്ദീന്‍ ഒളവട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു
ماشاء الله تبا رك الله