അദ്ദർസ് ’23 പ്രകാശനം ചെയ്തു | Al Dars ’23 released
പട്ടിക്കാട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ പുറത്തിറക്കുന്ന അദ്ദർസ് ’23 അറബി സ്പെഷ്യൽ പതിപ്പ് പ്രകാശിതമായി. കാലിക കർമശാസ്ത്ര വിഷയങ്ങളിലെ വിവിധ ചർച്ചകളുൾപ്പെടുത്തി പുറത്തിറക്കുന്ന അദ്ദർസിന്റെ പതിനഞ്ചാമത് പതിപ്പ് പ്രകാശന കർമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബാപ്പുട്ടി ഫൈസി വേങ്ങൂരിന് കോപ്പി നൽകി നിർവ്വഹിച്ചു. ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, സി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുല്ല ഫൈസി വെളിമുക്ക്, മൊയ്തീൻ ഫൈസി പുത്തനഴി, ടി.ച്ച് ദാരിമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സാലിം ഫൈസി കുളത്തൂർ എന്നിവർ പങ്കെടുത്തു.
Good
Mashaallah
👍👍👍🌹🌹🌹
ما شاء الله