ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
മേൽമുറി: ആലത്തൂർപടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “മെഹർജാൻ 24” ദർസ് ഫെസ്റ്റിന്റെ ലോഗോ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. “തിരുത്തിന് തിരുത്ത്” എന്ന പ്രമേയത്തിലാണ് ഇത്തവണ ഫെസ്റ്റ് അരങ്ങേറുന്നത്. 170 ലധികം മത്സരയിനങ്ങളിലായി 200 വിദ്യാർത്ഥികൾ ഫെസ്റ്റിൽ മാറ്റുരക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന കലാ മേള നവംബർ രണ്ടാം വാരത്തിലാണ് നടക്കുന്നത്.ലോഗോ പ്രകാശന ചടങ്ങിൽ ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികൾ സംബന്ധിച്ചു.