ഡിപ്ലോമ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

മേൽമുറി:കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴിലുള്ള അറബി, ഉറുദു ഡിപ്ലോമ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആലത്തൂർപടി ദർസ് കേന്ദ്രമായി പരീക്ഷ എഴുതിയവർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തിയത്. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും മുദരിസുമായ ഡോ. സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷനായി. മഹല്ല് പ്രസിഡന്റ് പി എം ആർ അലവി ഹാജി,സെക്രട്ടറി ശിഹാബ് എൻ കെ, ട്രഷറർ പി പി മെഹബൂബ്, അസീസ് കാടേരി, കുഞ്ഞിപ്പ ഹാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.