മലപ്പുറം: ആലത്തൂര്‍പ്പടി ദര്‍സ് വിദ്യാര്‍ത്ഥി സംഘടന എ.ഡി.എസ്.എ യുടെ കീഴില്‍ പുറത്തിറക്കു ദര്‍ശനം കൈയെഴുയുത്ത് മാസികയുടെ ഓണ്‍ലൈന്‍ പതിപ്പ് ലോഞ്ചിങ്ങ് കര്‍മ്മം കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമല്ലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു.സി.കെ അബ്ദുറഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുശാവശറാംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സയ്യിദ് ഒ.എം.എസ് തങ്ങള്‍, ശരീഫ് ഫൈസി കുളത്തൂര്‍, സമീര്‍ ഫൈസി, ശഹീദ് പുഴക്കാട്ടിരി, സയ്യിദ് അന്‍വര്‍ സ്വാദിഖ്, ശഫീഖ് വാക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. www.darshanamlive.net വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ പതിപ്പ് ലഭ്യമാണ്.