പള്ളി ദര്‍സുകള്‍ പ്രബോധന വീഥിയിലെ നിസ്തുല്യ സാന്നിധ്യം

പള്ളി ദര്‍സുകള്‍ പ്രബോധന വീഥിയിലെ നിസ്തുല്യ സാന്നിധ്യം

ആലത്തൂര്‍പടി: മത പ്രബോധന മേഘലയിലെ അടിസ്ഥാനവും സാമൂഹിക സേവനത്തിലെ നിസ്തുല്യ സേവനുമാണ് പള്ളി ദര്‍സുകളെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ .ആലത്തൂര്‍ പടി ദര്‍സ് വാര്‍ഷിക പ്രവേശന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാചരങ്ങളുടെയും സംസ്‌കാരങ്ങളുടെയും നിലനില്‍പ്പ് ദര്‍സുകളിലൂടെ മാത്രമേ സാധ്യമാകൂ എന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. ആലത്തൂര്‍ പടി ദര്‍സ് സില്‍വര്‍ ജൂബിലി വാര്‍ഷിക പ്രഖ്യാപനവും തങ്ങള്‍ നിര്‍വഹിച്ചു സയ്യിദ് ഫസല്‍ തങ്ങള്‍ ,ആലത്തൂര്‍പടി മുദരിസ് ഉസ്താദ് അബ്ദുറഹ്മാന്‍ ഫൈസി ,സയ്യിദ് ഹുസൈന്‍ തങ്ങള്‍ ,ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ,കോമുമസ്ലിയാര്‍ ,അബ്ദുല്‍ അസീസ് കാടേരി തുടങ്ങിയവര്‍ സംസാരിച്ചു.