ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മേൽമുറി : ആലത്തൂർ പടി ദർസ് വിദ്യാർത്ഥി യൂണിയൻ (എ.ഡി.എസ്.എ) യുടെ 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിൽ ദർസ് മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. സി. കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷനായി. പുതിയ ഭാരവാഹികളായി ഹാഫിള് താജുദ്ദീൻ കിളിനക്കോട് (പ്രസി), ഹാഫിള് നിഹാൽ അഹ്മദ് കമ്പളക്കാട്, സയ്യിദ് നസീല്‍ അഹമ്മദ് ( വൈ: പ്രസി) ഹാഫിള് അബ്ദുൽ ബാസിത് ഏലംകുളം ( ജന : സെക്ര) ഹാഫിള് മുഹ്സിൻ നറുക്കോട്, ഹാഫിള് സിനാൻ വെട്ടം (ജോ : സെക്ര) ഹാഫിള് സലീത്ത് പാപ്പിനിശ്ശേരി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ഹാഫിള് മുഹ്സിൻ നറുക്കോട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുശ്ശക്കൂർ ഫൈസി, അക്ബർ ശരീഫ് ഫൈസി, ഷഫീഖ് നിയാസ് ഫൈസി, മുഹമ്മദ് സഈദ് ഫൈസി സംസാരിച്ചു.