ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്സ് അസോസിയേഷന് 2022-23 ഭാരവാഹികളെ തെരഞ്ഞെടുത്തു
മേല്മുറിഃ ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്സ് അസോസിയേഷന് 2022 – 23 ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ മുഹമ്മദ് അബ്ദുറഹമാന് ഫൈസി അരിപ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉവൈസ് അഷ്റഫി ഫൈസി കണ്ണാടിപ്പറമ്പ്, ഹാഫിള് മുബഷിര്‍ ഫൈസി കാളികാവ് ഉബൈദ് ഗൂഢല്ലൂര്‍, റഷാദ് അലി കരിങ്കല്ലത്താണി എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍: സയ്യിദ് ഹസന് ഉവൈസ് ജമലുലൈലി കടലുണ്ടി (പ്രസിഡന്റ്) റഷാദ് അലി കരിങ്കല്ലത്താണി (ജന.സെക്രട്ടറി) അല്‍ അമീന് മണ്ണാര്‍ക്കാട് (ട്രഷറര്‍) സയ്യിദ് മുഹമ്മദ് ജലാല്‍, സയ്യിദ് തസ്ഹീല്‍ (വൈസ് പ്രസിഡന്റ്) ഉബൈദ് ഗൂഡല്ലൂര്‍, ഹാഫിള് ജുമൈല്‍ (ജോ.സെക്രട്ടറി)
കീഴ്ഘടകങ്ങള്‍ക്ക് ജാസിം ആദൃശ്ശേരി (ദര്‍ശനം ചീഫ് എഡിറ്റര്‍), സഫ്വാന് വിളയൂര്‍ (അസ്സഹ്റ ചീഫ് എഡിറ്റര്‍), നബീല്‍ അകമ്പാടം (മലയാള സാഹിത്യ സമാജം) ഇര്ഫാന് തുവ്വൂര്‍ (അറബി സാഹിത്യ സമാജം), ആമിര്‍ മുക്കം (ലൈബ്രറി ആന്‍ഡ് റഫറന്‍സ്), സിറാജുദ്ധീന് അരീക്കോട് (കുതുബ് ഖാന), അബ്ദുല്‍ ഹക്കീം മണ്ണാര്‍ക്കാട് (സേവിംഗ് ഫണ്ട്), അജ്മല്‍ അറവങ്കര (ട്യൂഷന് വിംഗ്), മുഹമ്മദ് നാഫിഅ് കീഴാറ്റൂര്‍ (കമ്പ്യൂട്ടര്‍ ലാബ് ആന്‍ഡ് പബ്ലിഷിംഗ് ബ്യൂറോ), സയ്യിദ് റഈഫ് കണ്ണന്തളി (മൗലിദ് ,ഖുതുബ) അമീന് എടവണ്ണപ്പാറ (മെഡിക്കല്‍ വിംഗ്), അബൂബക്കര്‍ വെള്ളിക്കാപ്പറ്റ (സോഷ്യല്‍ അഫേഴ്സ്), റമീസ് ചേളാരി (കാന്റീന്), ഹാഫിള് യാഫിഅ് വേങ്ങൂര്‍ (തര്‍ഖിയത്തുല്‍ ഹുഫ്ഫാള്), ആദില്‍ മുക്കം, റാസിഖ് കാപ്പ് (ഓഡിറ്റിംഗ്) നേതൃത്വം നല്‍കും.
Leave a Reply
Want to join the discussion?Feel free to contribute!