‘അല്‍ തനാല്‍ അല്‍ അറബി’ ചെയര്‍മാന്‍ ഡോ. അബ്ദു റഊഫ് സുഹ്ദി മുസ്തഫ ആലത്തൂര്‍പടി ദര്‍സ് സന്ദര്‍ശിച്ചു.

ലോകാടിസ്ഥാനത്തില്‍ അറബി ഭാഷാ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ജോര്‍ദ്ദാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘അല്‍ തനാല്‍ അല്‍ അറബി’ എന്ന സംഘടനയുടെ ചെയര്‍മാന്‍ ഡോ. അബ്ദുറഊഫ് സുഹ്ദി മുസ്തഫ ആലത്തൂര്‍പടി ദര്‍സ് സന്ദര്‍ശിച്ചു.
യമനിലെ സന്‍ആ സര്‍വ്വകലാശാല പ്രൊഫസര്‍, ജോര്‍ദ്ദാനിലെ ഇസ്റാ യൂണിവേഴ്സിറ്റി അറബി വിഭാഗം തലവന്‍, മധ്യ, പൗരസ്ത്യ യൂണിവേഴ്സിറ്റി സൈന്റിഫിക് റിസര്‍ച്ച് ഫാക്കല്‍റ്റി ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്ന അദ്ദേഹം കരുവാരക്കുണ്ട് ദാറുന്നജാത്ത് കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു.

കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദര്‍സ് സന്ദര്‍ശനം നടത്തിയത്. അറബി ഭാഷയുടെ പ്രാമുഖ്യത്തെയും സാധ്യതകളെയും കുറിച്ച് വിദ്യാര്‍ത്ഥികളോട് അല്‍പ സമയം അദ്ദേഹം സംവദിച്ചു.

അല്‍ തനാലിന്റെ ഇന്ത്യയിലെ കോഡിനേറ്റര്‍ അമാനത്ത് അബ്ദുസ്സലാം ഫൈസി, ഡോ. അബ്ദുറഊഫ് സുഹ്ദി മുസ്തഫയെ പരിചയപ്പെടുത്തി.

യോഗത്തില്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ശരീഫ് ഫൈസി കുളത്തൂര്‍, ശമീര്‍ ഫൈസി വലിയങ്ങാടി, ശഫീഖ് ഫൈസി ചാപ്പനങ്ങാടി എന്നിവര്‍ സംബന്ധിച്ചു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *