ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മേൽമുറി : ആലത്തൂർ പടി ദർസ് വിദ്യാർത്ഥി യൂണിയൻ (എ.ഡി.എസ്.എ) യുടെ 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിൽ ദർസ് മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. സി. കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷനായി. പുതിയ ഭാരവാഹികളായി ഹാഫിള് താജുദ്ദീൻ കിളിനക്കോട് (പ്രസി), ഹാഫിള് നിഹാൽ അഹ്മദ് കമ്പളക്കാട്, സയ്യിദ് നസീല്‍ അഹമ്മദ് ( വൈ: പ്രസി) ഹാഫിള് അബ്ദുൽ ബാസിത് ഏലംകുളം ( ജന : സെക്ര) ഹാഫിള് മുഹ്സിൻ നറുക്കോട്, ഹാഫിള് സിനാൻ വെട്ടം (ജോ : സെക്ര) ഹാഫിള് സലീത്ത് പാപ്പിനിശ്ശേരി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ഹാഫിള് മുഹ്സിൻ നറുക്കോട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുശ്ശക്കൂർ ഫൈസി, അക്ബർ ശരീഫ് ഫൈസി, ഷഫീഖ് നിയാസ് ഫൈസി, മുഹമ്മദ്‌ സഈദ് ഫൈസി സംസാരിച്ചു.

അറബിക് കവിത സമാഹാരം പ്രകാശനം ചെയ്തു

മേൽമുറി : സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.സി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര രചിച്ച അറബിക് കവിതാ സമാഹാരം അസ്സുഹൂർ വൽ കാഫൂർ പ്രകാശനം ചെയ്തു. 23 വിഷയങ്ങളിൽ 755 വരികളിലായി തയ്യാറാക്കിയ പുസ്തകം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ റഫീഖ് നൂറേങ്ങലിന് നൽകി പ്രകാശനം നിർവഹിച്ചു. പി. എം . ആർ അലവി ഹാജി, എൻ. കെ ശിഹാബ്, പി. പി മെഹബൂബ് ഹാജി, അസീസ് ഹാജി കാടേരി, ലത്വീഫ് ഫൈസി കോണോംപാറ,റഫീഖ് ചെറുശ്ശേരി ഹാഫിള് റമീസ്, ഹാഫിള് ജുമൈൽ,സയ്യിദ് നസീൽ അഹ്മദ് , ഹാഫിള് താജുദ്ദീൻ, ഹാഫിള് അബ്ദുൽ ബാസിത്, ഹാഫിള് നിഹാൽ അഹ്മദ്, അൻവർ കടുങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു.

ഡിപ്ലോമ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

മേൽമുറി:കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴിലുള്ള അറബി, ഉറുദു ഡിപ്ലോമ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആലത്തൂർപടി ദർസ് കേന്ദ്രമായി പരീക്ഷ എഴുതിയവർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തിയത്. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും മുദരിസുമായ ഡോ. സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷനായി. മഹല്ല് പ്രസിഡന്റ് പി എം ആർ അലവി ഹാജി,സെക്രട്ടറി ശിഹാബ് എൻ കെ, ട്രഷറർ പി പി മെഹബൂബ്, അസീസ് കാടേരി, കുഞ്ഞിപ്പ ഹാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

മേൽമുറി: ആലത്തൂർപടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “മെഹർജാൻ 24” ദർസ് ഫെസ്റ്റിന്റെ ലോഗോ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. “തിരുത്തിന് തിരുത്ത്” എന്ന പ്രമേയത്തിലാണ് ഇത്തവണ ഫെസ്റ്റ് അരങ്ങേറുന്നത്. 170 ലധികം മത്സരയിനങ്ങളിലായി 200 വിദ്യാർത്ഥികൾ ഫെസ്റ്റിൽ മാറ്റുരക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന കലാ മേള നവംബർ രണ്ടാം വാരത്തിലാണ് നടക്കുന്നത്.ലോഗോ പ്രകാശന ചടങ്ങിൽ ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികൾ സംബന്ധിച്ചു.

എ ഡി എസ് എ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മേൽമുറി: ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ ADSA യുടെ 2024 25 അധ്യായന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദർസ് മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോക്ടർ സി. കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയുടെ അധ്യക്ഷതയിൽ ചേർന്ന എ.ഡി.എസ്.എ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്. ഹാഫിള് അബ്ദുൽ ബാസിത് ഏലംകുളം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉവൈസ് അഷ്റഫി ഫൈസി, അക്ബർ ശരീഫ് ഫൈസി, ഷഫീഖ് നിയാസ് ഫൈസി, മുഹമ്മദ് സഈദ് ഫൈസി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ്: ഹാഫിള് മുഹമ്മദ് റമീസ് കട്ടുപ്പാറ വൈസ് പ്രസിഡന്റ് :ഹാഫിള് താജുദ്ദീൻ കിളിനക്കോട്, നിഹാൽ അഹമ്മദ് കമ്പളക്കാട് ജനറൽ സെക്രട്ടറി: ഹാഫിള് മുഹമ്മദ് ജുമൈൽ പാറക്കണ്ണി ജോയിന്റ് സെക്രട്ടറി: ഹാഫിള് അബ്ദുൽ ബാസിത് ഏലംകുളം,ഹാഫിള് മുഹ്സിൻ നറുക്കോട് ട്രഷറർ: സയ്യിദ് നസീൽ അഹമ്മദ് എന്നിവരെ തിരഞ്ഞെടുത്തു. ഹാഫിസ് റമീസ് കട്ടപ്പാറ സ്വാഗതവും ഹാഫിസ് ജുമൈൽ പാറക്കണ്ണി നന്ദിയും അറിയിച്ചു.

ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2023-24 ഭാരവാഹികളെ തെരഞ്ഞെടുത്തു

മലപ്പുറം • ആലത്തൂര്‍പടി ദർസ് വിദ്യാർഥി സംഘടന എ.ഡി.എസ്.എയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയുടെ സാന്നിധ്യത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഭാരവാഹികൾ: സയ്യിദ് മുഹമ്മദ് ജലാൽ തങ്ങൾ മുണ്ടുപറമ്പ് (പ്രസിഡന്റ് ), സയ്യിദ് തസ്ഹീൽ തങ്ങൾ താഴെക്കോട്, ഹാഫിള് റമീസ് കട്ടുപ്പാറ (വൈ. പ്രസിഡന്റ്), ഉബൈദ് ഗുഡല്ലൂർ(ജ. സെക്രട്ടറി), ഹാഫിള് ജുമൈൽ പാറക്കണ്ണി, ഹാഫി ള് അബ്ദുൽ ബാസിത്ത് ഏലംകുളം (ജോ. സെക്രട്ടറി), മഹ്മൂദ് വള്ളിക്കാപ്പറ്റ(ട്രഷറർ). ഉവൈസ് അശ്റഫി ഫൈസി, ഹാഫിള് മുബഷിർ ഫൈസി, അക്ബർ ശരീ ഫ് ഫൈസി, മുഹമ്മദ് സഈ ദ് ഫൈസി, സയ്യിദ് തസ്ഹീൽ തങ്ങൾ, ഹാഫിള് ജുമൈൽ പാറക്കണ്ണി, ഉബൈദ് ഗുഡല്ലൂർ സംസാരിച്ചു.

Courtesy: Suprabhaatham Daily

അദ്ദർസ് ’23 പ്രകാശനം ചെയ്തു | Al Dars ’23 released

പട്ടിക്കാട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ പുറത്തിറക്കുന്ന അദ്ദർസ് ’23 അറബി സ്പെഷ്യൽ പതിപ്പ് പ്രകാശിതമായി. കാലിക കർമശാസ്ത്ര വിഷയങ്ങളിലെ വിവിധ ചർച്ചകളുൾപ്പെടുത്തി പുറത്തിറക്കുന്ന അദ്ദർസിന്റെ പതിനഞ്ചാമത് പതിപ്പ് പ്രകാശന കർമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബാപ്പുട്ടി ഫൈസി വേങ്ങൂരിന് കോപ്പി നൽകി നിർവ്വഹിച്ചു. ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, സി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുല്ല ഫൈസി വെളിമുക്ക്, മൊയ്തീൻ ഫൈസി പുത്തനഴി, ടി.ച്ച് ദാരിമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സാലിം ഫൈസി കുളത്തൂർ എന്നിവർ പങ്കെടുത്തു.

“മെഹർജാൻ 2022” ദർസ് ഫെസ്റ്റ് ന്റെ ലോഗോ പ്രകാശനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു

മേൽമുറി: ആലത്തൂർ പടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “മെഹർജാൻ 2022” ദർസ് ഫെസ്റ്റ് ന്റെ ലോഗോ പ്രകാശനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു. “കലവരയുടെ കലവറ” എന്ന പ്രമേയത്തിൽ 150 ലധികം മത്സരങ്ങളിൽ 200 ലധികം വിദ്യാർഥികൾ നാല് ടീമുകളിലായി മാറ്റുരക്കുന്ന ഫെസ്റ്റ് അഞ്ചുദിവസം നീണ്ടുനിൽക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഹൈദർ ഫൈസി പനങ്ങാങ്ങര, ഖാദിർ ഫൈസി കുന്നുംപുറം, ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് യൂനിയൻ ഭാരവാഹികൾ സംബന്ധിച്ചു.

 

 

ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2022-23 ഭാരവാഹികളെ തെരഞ്ഞെടുത്തു

മേല്‍മുറിഃ ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2022 – 23 ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ മുഹമ്മദ് അബ്ദുറഹമാന്‍ ഫൈസി അരിപ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉവൈസ് അഷ്‌റഫി ഫൈസി കണ്ണാടിപ്പറമ്പ്, ഹാഫിള് മുബഷിര്‍ ഫൈസി കാളികാവ് ഉബൈദ് ഗൂഢല്ലൂര്‍, റഷാദ് അലി കരിങ്കല്ലത്താണി എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍: സയ്യിദ് ഹസന്‍ ഉവൈസ് ജമലുലൈലി കടലുണ്ടി (പ്രസിഡന്റ്) റഷാദ് അലി കരിങ്കല്ലത്താണി (ജന.സെക്രട്ടറി) അല്‍ അമീന്‍ മണ്ണാര്‍ക്കാട് (ട്രഷറര്‍) സയ്യിദ് മുഹമ്മദ് ജലാല്‍, സയ്യിദ് തസ്ഹീല്‍ (വൈസ് പ്രസിഡന്റ്) ഉബൈദ് ഗൂഡല്ലൂര്‍, ഹാഫിള് ജുമൈല്‍ (ജോ.സെക്രട്ടറി)
കീഴ്ഘടകങ്ങള്‍ക്ക് ജാസിം ആദൃശ്ശേരി (ദര്‍ശനം ചീഫ് എഡിറ്റര്‍), സഫ്‌വാന്‍ വിളയൂര്‍ (അസ്സഹ്റ ചീഫ് എഡിറ്റര്‍), നബീല്‍ അകമ്പാടം (മലയാള സാഹിത്യ സമാജം) ഇര്‍ഫാന്‍ തുവ്വൂര്‍ (അറബി സാഹിത്യ സമാജം), ആമിര്‍ മുക്കം (ലൈബ്രറി ആന്‍ഡ് റഫറന്‍സ്), സിറാജുദ്ധീന്‍ അരീക്കോട് (കുതുബ് ഖാന), അബ്ദുല്‍ ഹക്കീം മണ്ണാര്‍ക്കാട് (സേവിംഗ് ഫണ്ട്), അജ്മല്‍ അറവങ്കര (ട്യൂഷന്‍ വിംഗ്), മുഹമ്മദ് നാഫിഅ് കീഴാറ്റൂര്‍ (കമ്പ്യൂട്ടര്‍ ലാബ് ആന്‍ഡ് പബ്ലിഷിംഗ് ബ്യൂറോ), സയ്യിദ് റഈഫ് കണ്ണന്തളി (മൗലിദ് ,ഖുതുബ) അമീന്‍ എടവണ്ണപ്പാറ (മെഡിക്കല്‍ വിംഗ്), അബൂബക്കര്‍ വെള്ളിക്കാപ്പറ്റ (സോഷ്യല്‍ അഫേഴ്സ്), റമീസ് ചേളാരി (കാന്റീന്‍), ഹാഫിള് യാഫിഅ് വേങ്ങൂര്‍ (തര്‍ഖിയത്തുല്‍ ഹുഫ്ഫാള്), ആദില്‍ മുക്കം, റാസിഖ് കാപ്പ് (ഓഡിറ്റിംഗ്) നേതൃത്വം നല്‍കും.

 

മൻഹജു അഹ് ലി സുന്നത്തി വൽ ജമാഅഃ പ്രകാശിതമായി

മേൽമുറി : ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ ‘മൻഹജു അഹ്ലി സുന്നത്തി വൽ ജമാഅഃ’ പ്രകാശിതമായി. അഹ് ലു സുന്നയുടെ പൈതൃക വഴി വരച്ച് കാട്ടുന്ന ഗ്രന്ഥം കേരളത്തിലെ ദർസ് അറബികോളേജ് പാഠ്യ സിലബസിന് അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. മഹല്ല്‌ ഖാസിയും മുദരിസ്സുമായ സി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് രചയിതാവ്. ബുധനാഴ്ച്ച വൈകിട്ട് ആലത്തൂർ പടി ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിച്ചു. മഹല്ല്‌ പ്രസിഡന്റ് പി.എം.ആർ അലവി ഹാജി ഏറ്റുവാങ്ങി. മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂർ, മുഹമ്മദ് ശഫീഖ് ഫൈസി ചാപ്പനങ്ങാടി, ഉവൈസ് അഷ്‌റഫി ഫൈസി കണ്ണാടിപ്പറമ്പ്, കോമു മുസ്ലിയാർ, അസീസ് കാടേരി, ശിഹാബ് എൻ.കെ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.