ജാമിഅ: ദർസ് ഫെസ്റ്റ്; വിജയത്തിളക്കത്തിൽ ആലത്തൂർപടി ദർസ്

പട്ടിക്കാട് : ജാമിഅ: നൂരിയ്യ 2022 സംസ്ഥാന തല ദർസ് ഫെസ്റ്റിൽ കീരീടം ചൂടി ആലത്തൂർപടി ദർസ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ 15 ഇന ജനറൽ മത്സരങ്ങളായി ചുരുക്കിയ ഫെസ്റ്റിൽ 400 ൽ പരം ദർസുകൾ മാറ്റുരച്ചു. 119 പോയിൻ്റ് നേടിയാണ് ആലത്തൂർപടി ദർസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫെബ്രുവരി 5, 6 തീയ്യതികളിൽ പട്ടിക്കാട് ജാമിഅ: നൂരിയ്യയിൽ വെച്ചായിരുന്നു സംസ്ഥാന തല മത്സരങ്ങൾ നടന്നത്. ആലത്തൂർപടി ദർസ് വിദ്യാർത്ഥി സയ്യിദ് റഈഫ് ഹസനി കണ്ണന്തളി ഫെസ്റ്റ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.
97 പോയിൻ്റ് നേടി കോടങ്ങാട് ദർസ് , 57 പോയിൻ്റ് നേടി തലപ്പാറ ദർസ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജാമിഅ: മുദ്ദരിസ് ളിയാഉദ്ദീൻ ഫൈസി മേൽമുറി വിജയികൾക്ക് കിരീടം സമ്മാനിച്ചു. മുഹമ്മദലി ശിഹാബ് ഫൈസി കൂമ്മണ്ണ ,പി. ഉമർ ഫൈസി മുടിക്കോട് , ഇബ്രാഹീം ഫൈസി തിരൂർക്കാട് ,അൽ ഹാഫിള് സയ്യിദ് ത്വാഹ ഫൈസി മണ്ണാർമല ,ഖാദർ ഫൈസി കുന്നുംപ്പുറം , മരക്കാർ സാഹിബ് പൊന്നാനി ,ശഫീഖ് ഹുദവി കാരക്കുന്ന് തുടങ്ങിയർ സമാപന സംഗമത്തിൽ സംബന്ധിച്ചു.

ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റ് സമാപിച്ചു

മേല്‍മുറി: ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റ് സമാപിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തപ്പെട്ട പരിപാടിയില്‍ 4 ടീമുകളിലായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഫെസ്റ്റില്‍ സലാമ ടീം 375 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 348,325 പോയിന്റ് നേടി റഹ്‌മ, ബഖീഅ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. സീനിയര്‍, ദര്‍സ് കലാപ്രതിഭയായി അല്‍ഫാസ് ചെറുകുളം, ജൂനിയര്‍ വിഭാഗം ജുമൈല്‍ കരിങ്കല്ലത്താണി, സബ്ജൂനിയര്‍ വിഭാഗം ഹാഫിള് ശിബിന്‍ നിയാസ് എന്നിവരെ തിരഞ്ഞെടുത്തു. സി.കെ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ച സംഗമത്തില്‍ മുഹമ്മദ് ശരീഫ് ഫൈസി, മുഹമ്മദ് ശഫീഖ് ഫൈസി, ഉവൈസ് അഷ്‌റഫി ഫൈസി കേരള മാപ്പിള സാഹിത്യ അക്കാദമി അംഗങ്ങളായ മരക്കാര്‍ ഫൈസി, മാസ്റ്റര്‍ റിയാസ്, മാസ്റ്റര്‍ സൈനുദ്ദീന്‍ ഒളവട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു

ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റിന് തുടക്കമായി

മേല്‍മുറി ; ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റിന് തുടക്കം കുറിച്ചു. ‘ശബ്ദം നിശബ്ദം കലയുടെ പോരാട്ട വീര്യം’ എന്ന പ്രമേയത്തില്‍ ദര്‍സ് സ്റ്റുഡന്റ് യൂണിയന്‍ (എ.ഡി.എസ്.എ) സംഘടിപ്പിക്കുന്ന മെഹറജാന്‍ 2K22 ദര്‍സ് ഫെസ്റ്റ് മുദരിസ്സ് സി.കെ മുഹമ്മദ് അബ്ദുറഹ്്മാന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ അല്‍ ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് പാണക്കാട് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ദര്‍സ് ഫെസ്റ്റില്‍ നൂറിലധികം മത്സര ഇനങ്ങളിലായി ഇരുനൂറില്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. മുഹമ്മദ്‌ ശരീഫ് ഫൈസി, മുഹമ്മദ് ശഫീഖ് ഫൈസി, ഉവൈസ് അശ്‌റഫി ഫൈസി, തമീം ഹുദവി, സൈനുദ്ദീന്‍ ഉളവട്ടൂര്‍, മുബഷിര്‍ ഓമാനൂര്‍, റാഷിദ് ഒറവമ്പുറം, ഹാഫിള് ഉബൈദ് ഫൈസി, ഹാഫിള് മുനീര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2021-22 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

മേല്‍മുറി: ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2021-22 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉസ്താദ് സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്രയുടെ അദ്ധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദര്‍സ് ഹാളില്‍ സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ ഹാഫിള് മുഹമ്മദ് ഉമൈര്‍ അലി തിരൂര്‍ക്കാട് (പ്രസിഡന്റ്) അബ്ദുല്‍ ബാസിത്ത് ഏലംകുളം(ജന.സെക്രട്ടറി) സയ്യിദ് മുഹമ്മദ് റഷീഖ് ശിഹാബ് പാണക്കാട് (ട്രഷറര്‍) തുടങ്ങിയവരെ തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മതപഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഭൗതിക വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രധാന കമ്മിറ്റിയുടെ കീഴില്‍ പതിനഞ്ചോളം കീഴ്ഘടകങ്ങളും നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മുഹമ്മദ് ശരീഫ് ഫൈസി കൊളത്തൂര്‍, മുഹമ്മദ് ശഫീഖ് ഫൈസി ചാപ്പനങ്ങാടി, ഉവൈസ് അഷ്‌റഫി ഫൈസി കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആലത്തൂർപ്പടി ദർസ് ഓൺലൈൻ ക്ലാസ് ഉദ്ഘാടനം

കോവിഡ് 19 ന്റെ പശ്ചാതലത്തിൽ ദർസ് തുറന്ന് പ്രവർത്തിക്കാൻ അസൗകര്യമുള്ളതിനാൽ ഓൺലൈൻ വഴി ക്ലാസ് ആരംഭിക്കും. പാഠ്യ – പാഠ്യേതര വിഷയങ്ങളിൽ പഴമ നിലനിർത്തിക്കൊണ്ട് തന്നെ കാലിക മാറ്റങ്ങളുമായി മുന്നോട്ടുപോകുന്ന ആലത്തൂർപടി ദർസ്, വിദ്യാർത്ഥികളുടെ മത ഭൗതിക വിദ്യാഭ്യാസത്തിന് മുടക്കം വരാതിരിക്കാൻ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

24/05/2021 രാവിലെ 10 മണിക്ക് കോഴിക്കോട് ഖാളി സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഓൺലൈൻ ക്ലാസ് ഉദ്ഘാടനം നിർവ്വഹിക്കും.
സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍ പ്രാർത്ഥന നിർവ്വഹിക്കുന്ന സംഗമത്തിൽ ബഹു ഉസ്താദ് അദ്ധ്യക്ഷത വഹിക്കും

ജാമിഅ നൂരിയ്യ അറബിയ്യ : വിജയ പ്രൗഢിയാവർത്തിച്ച് ആലത്തൂർപടി ദർസ്

ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ 2019-21 ഫൈനൽ പരീക്ഷയിൽ പ്രൗഢ വിജയം ആവർത്തിച്ച് ആലത്തൂർപടി ദർസ്. ഏപ്രിൽ 3, 4 തിയ്യതികളിലായി നടന്ന പരീക്ഷയിൽ ജനറൽ വിഭാഗത്തിലും,ഫിഖ്ഹ്, ഹദീസ് ഫാകൽറ്റികളിലുമടക്കം നാലു റാങ്കുകൾ നേടി മിന്നും വിജയമാണ് ദർസ് സന്തതികൾ നേടിയെടുത്തത്.
ഹദീസ് ഫാക്വൽറ്റിയിൽ ഹാഫിള് മുഹമ്മദ് ബഷീർ ഫൈസി നിസാമി അരിപ്രയും ഫിഖ്ഹ് ഫാക്വൽറ്റിയിൽ മുഹമ്മദ് ഹിശാം ഫൈസി നിസാമി എടക്കരയും ഒന്നാം റാങ്ക് നേടി. ജനറൽ വിഭാഗത്തിൽ ഉവൈസ് അഷ്റഫി ഫൈസി നിസാമി കണ്ണാടിപ്പറമ്പ് രണ്ടാം റാങ്ക് കരസ്ഥമാക്കിയപ്പോൾ അബ്ദുൽ റാസിഖ് ഫൈസി നിസാമി ബദിയടുക്ക മൂന്നാം റാങ്ക് നേടി വിജയത്തിന്റെ തിളക്കം കൂട്ടുകയായിരുന്നു.
ഇതിനോടകം തന്നെ സമൂഹത്തിന്
അസംഖ്യം പണ്ഡിതന്മാരെ സമർപ്പിച്ച ദർസിന്റെ പ്രഭ കൂട്ടുന്നതാണ് ഇക്കുറിയും ജാമിഅ: പരീക്ഷാ ഫലം. ദർസിലെ മികവുറ്റ ശിക്ഷണവും ചിട്ടയാർന്ന പഠന ശൈലിയുമാണ് ഈ നേട്ടത്തിന് റാങ്ക് ജേതാക്കൾക്ക് മുതൽക്കൂട്ടായത്.

നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലത്തൂർപടി മഹല്ല് പള്ളി വൻ വിപുലീകരണത്തിന് ശേഷം ഇന്ന് തുറക്കും

ഇന്നാണ് അഭിമാന സുദിനം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഞങ്ങളുടെ മഹല്ല് പള്ളി (മേൽമുറി ആലത്തൂർപടി) വൻ വിപുലീകരണത്തിന് ശേഷം ഇന്ന് തുറക്കും. AD 1886 (ഹിജ്റ 1302-1303) ൽ റജിസ്റ്റർ ചെയ്യപ്പെട്ട പള്ളിയിൽ ഹിജ്റ 1322 ലാണ് ജുമുഅ: ആരംഭിച്ചത്. മൂന്ന് വിപുലീകരണം മുമ്പ് നടന്നിട്ടുണ്ട്. ഏറ്റവും വലിയ വിപുലീകരണം ഇപ്പോഴാണ് നടന്നത്. രണ്ടായിരത്തിലധികം മഹല്ല് നിവാസികളും ആയിരത്തിലധികം വിദ്യാർഥികളും നൂറ് കണക്കിന് മുതഅല്ലിമുകളും നിരവധി യാത്രക്കാരും അന്യദേശ തൊഴിലാളികളും ഇവിടെ ജുമുഅ: യിൽ പങ്കെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് മേൽമുറി ആലത്തൂർ പടി. പള്ളിയാകട്ടെ പുകൾപെറ്റ ദർസ് കേന്ദ്രവും. ഇവിടെ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തവരാണ് പ്രമുഖ പണ്ഡിതരിൽ അധികവും. ഖിലാഫത് നായകൻ നെല്ലിക്കുത്ത് ആലി മുസ്ലിയാർ, അരിപ്ര മൊയ്തീൻ മുസ്ലിയാർ, എൻ്റെ പിതാമഹൻ കാടേരി ഹസൻ മുസ്ലിയാർ, കിടങ്ങയം ഇബ്രാഹീം മുസ്ലിയാർ, എൻ്റെ മാതാമഹൻ അബ്ദുറഹ്മാൻ ഫള്ഫരി എന്ന കുട്ടി മുസ്ലിയാർ, കെ.കെ. അബൂബക്ർ ഹള്റത്, ഒ.കെ. സൈനുദ്ദീൻ മുസ്ലിയാർ, കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, എ.പി. മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ, എൻ. അബ്ദുറഹ്മാൻ മുസ്ലിയാർ കുമരംപുത്തൂർ, കാപ്പിൽ ഉമർ മുസ്ലിയാർ, പൊന്മള ഫരീദ് മുസ്ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ, എൻ്റെ ഗുരുവും അമ്മാവനുമായ ശൈഖ് അൻവർ അബ്ദുല്ല ഫള്ഫരി എന്നിവരെല്ലാം ഇവിടെ ദർസ് നടത്തിയിട്ടുണ്ട്. ഇരുപത് വർഷമായി ബഹു. സി.കെ. അബ്ദുറഹ്മാൻ ഫൈസി ഖാളിയും മുദരിസുമായി തുടരുന്നു. ഇരുനൂറിലധികം വിദ്യാർഥികൾ ദർസിൽ പഠിക്കുന്നുണ്ട്.

Courtesy: Usthad Ziyaudheen Faisy – FB Post

നവീകരിച്ച ആലത്തൂർപടി ജുമാമസ്ജിദ് ഉദ്ഘാടനവും രണ്ടാമത് കുടുംബസംഗമവും ഞായർ വൈകീട്ട് 4 മണിക്ക്

നവീകരിച്ച ആലത്തൂർപടി ജുമാമസ്ജിദ് ഉദ്ഘാടനവും രണ്ടാമത് കുടുംബസംഗമവും  ഈ വരുന്ന ഞായർ (11-04-2021) വൈകീട്ട് 4 മണിക്ക് നടത്തപ്പെടുന്നു. ബഹു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. വേദിയിൽ സമസ്ത ജനറൽ സെക്രട്ടറി ബഹു. ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മഹല്ല് സംഗമവും മഗ്‌രിബ് നമസ്കാരാനന്തരം പ്രഭാഷകൻ ഹാഫിള് അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ പ്രഭാഷണവും നിർവഹിക്കും. ളിയാഉദ്ദീൻ ഫൈസി മേൽമുറി ,സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ മേൽമുറി, മുഹമ്മദ് മുസ്‌ലിയാർ കാടേരി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

അദ്ദർസ് -21 പ്രകാശിതമായി

പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ: യുടെ വാർഷികത്തോടനുബന്ധിച്ച് ആലത്തൂർപ്പടി ദർസ് പുറത്തിറക്കുന്ന അറബിക് പ്രസിദ്ധീകരണം “അദ്ദർസ്” പ്രകാശിതമായി. 23/03/21 ചൊവ്വാഴ്ച്ച നടന്ന മലപ്പുറം ജില്ല ജംഇയ്യത്തുൽ മുദരിസീൻ ശിൽപശാലയിൽ വെച്ച് ശൈഖുൽജാമിഅ: ആലി കുട്ടി ഉസ്താദ് ഇബ്രാഹീം ഫൈസി തിരൂർക്കാടിന് ആദ്യ പതിപ്പ് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു .
കാലികവും കർമ്മശാസ്ത്രവും വിശകലന വിധേയമാക്കുന്ന അദ്ദർസ് ഇത്തവണ കൊറോണാമാരിയും സമകാലിക മസ്അലകളും ചർച്ച ചെയ്യുന്നു . ആകർഷണീയവും ആശയസമ്പുഷ്ഠവുമായ “അദ്ദർസ് – 21 ”
ഭാഷാ സ്നേഹികൾക്കും പണ്ഡിത വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ.

“അൽ കാഫിയ” പ്രകാശിതമായി

മലപ്പുറം : പൗരാണിക പള്ളിദർസ് പാഠ്യപദ്ധതിയിൽ ഉൾപ്പെട്ട അറബി കാവ്യരചന ശാസ്ത്രത്തിൽ ആലത്തൂർപടി ദർസ് പുറത്തിറക്കിയ “അൽ കാഫിയ” പ്രകാശിതമായി. ആലത്തൂർപടി ദർസ് പ്രധാന മുദരിസും, മലപ്പുറം ജില്ല ജംയ്യത്തുൽ മുദരിസീൻ ജനൽ സെക്രട്ടറിയുമായ സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് ഗ്രന്ഥ രചന നിർവഹിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്നലെ വൈകുന്നേരം 4 മണിക്ക് ആലത്തൂർപടി ദർസ് ഹാളിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ ശരീഫ് ഫൈസി കുളത്തൂർ സ്വാഗതഭാഷണം നിർവഹിച്ചു. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ച സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ മേൽമുറി ഗ്രന്ഥ പ്രകാശനം നൂറേങ്ങൽ റഫീഖിന് നൽകി നിർവ്വഹിച്ചു. സി കെ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു, പ്രൊഫ. ളിയാഉദ്ധീൻ ഫൈസി മേൽമുറി മുഖ്യപ്രഭാഷണവും നിർവഹിച്ചു. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ നിന്നും ജനറൽ വിഭാഗത്തിൽ ഒന്നാം റാങ്കും, ഫിഖ്ഹ് വിഭാഗത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും, ഗ്രന്ഥ പ്രകാശനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള അറബി കവിത രചനാ മത്സരത്തിൽ വിജയികളായവർക്കുള്ള ക്യാഷ് അവാർഡ് ദാനവും സയ്യിദ് ഹുസൈൻ തങ്ങൾ, പിഎം അലവി ഹാജി, കെ കുഞ്ഞമ്മദ് മാസ്റ്റർ, പി പി മഹബൂബ്, എൻ അബ്ദുറഹ്മാൻ ഹാജി, സി കെ കുഞ്ഞാപ്പു ഹാജി എന്നിവർ നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സുഫ്ഫ, മഹല്ല് പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. മുജീബ് കടേരി, സ്വലാഹുദ്ധീൻ വാഫി, അസീസ് ഫൈസി വഴിപ്പാറ, സയ്യിദ് അമീറുദ്ധീൻ തങ്ങൾ എന്നിവർ പ്രസംഗിച്ചു. സമീർ ഫൈസി വലിയങ്ങാടി നന്ദിയും പറഞ്ഞു.

https://www.facebook.com/alathoorpadidars/photos/a.1571584086237958/3710395695690109/

https://www.facebook.com/alathoorpadidars/photos/a.1571584086237958/3714870055242673