ജാമിഅ: ദർസ് ഫെസ്റ്റ്; വിജയത്തിളക്കത്തിൽ ആലത്തൂർപടി ദർസ്

പട്ടിക്കാട് : ജാമിഅ: നൂരിയ്യ 2022 സംസ്ഥാന തല ദർസ് ഫെസ്റ്റിൽ കീരീടം ചൂടി ആലത്തൂർപടി ദർസ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ 15 ഇന ജനറൽ മത്സരങ്ങളായി ചുരുക്കിയ ഫെസ്റ്റിൽ 400 ൽ പരം ദർസുകൾ മാറ്റുരച്ചു. 119 പോയിൻ്റ് നേടിയാണ് ആലത്തൂർപടി ദർസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫെബ്രുവരി 5, 6 തീയ്യതികളിൽ പട്ടിക്കാട് ജാമിഅ: നൂരിയ്യയിൽ വെച്ചായിരുന്നു സംസ്ഥാന തല മത്സരങ്ങൾ നടന്നത്. ആലത്തൂർപടി ദർസ് വിദ്യാർത്ഥി സയ്യിദ് റഈഫ് ഹസനി കണ്ണന്തളി ഫെസ്റ്റ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.
97 പോയിൻ്റ് നേടി കോടങ്ങാട് ദർസ് , 57 പോയിൻ്റ് നേടി തലപ്പാറ ദർസ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജാമിഅ: മുദ്ദരിസ് ളിയാഉദ്ദീൻ ഫൈസി മേൽമുറി വിജയികൾക്ക് കിരീടം സമ്മാനിച്ചു. മുഹമ്മദലി ശിഹാബ് ഫൈസി കൂമ്മണ്ണ ,പി. ഉമർ ഫൈസി മുടിക്കോട് , ഇബ്രാഹീം ഫൈസി തിരൂർക്കാട് ,അൽ ഹാഫിള് സയ്യിദ് ത്വാഹ ഫൈസി മണ്ണാർമല ,ഖാദർ ഫൈസി കുന്നുംപ്പുറം , മരക്കാർ സാഹിബ് പൊന്നാനി ,ശഫീഖ് ഹുദവി കാരക്കുന്ന് തുടങ്ങിയർ സമാപന സംഗമത്തിൽ സംബന്ധിച്ചു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *