ജാമിഅ നൂരിയ്യ അറബിയ്യ : വിജയ പ്രൗഢിയാവർത്തിച്ച് ആലത്തൂർപടി ദർസ്
ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ 2019-21 ഫൈനൽ പരീക്ഷയിൽ പ്രൗഢ വിജയം ആവർത്തിച്ച് ആലത്തൂർപടി ദർസ്. ഏപ്രിൽ 3, 4 തിയ്യതികളിലായി നടന്ന പരീക്ഷയിൽ ജനറൽ വിഭാഗത്തിലും,ഫിഖ്ഹ്, ഹദീസ് ഫാകൽറ്റികളിലുമടക്കം നാലു റാങ്കുകൾ നേടി മിന്നും വിജയമാണ് ദർസ് സന്തതികൾ നേടിയെടുത്തത്.
ഹദീസ് ഫാക്വൽറ്റിയിൽ ഹാഫിള് മുഹമ്മദ് ബഷീർ ഫൈസി നിസാമി അരിപ്രയും ഫിഖ്ഹ് ഫാക്വൽറ്റിയിൽ മുഹമ്മദ് ഹിശാം ഫൈസി നിസാമി എടക്കരയും ഒന്നാം റാങ്ക് നേടി. ജനറൽ വിഭാഗത്തിൽ ഉവൈസ് അഷ്റഫി ഫൈസി നിസാമി കണ്ണാടിപ്പറമ്പ് രണ്ടാം റാങ്ക് കരസ്ഥമാക്കിയപ്പോൾ അബ്ദുൽ റാസിഖ് ഫൈസി നിസാമി ബദിയടുക്ക മൂന്നാം റാങ്ക് നേടി വിജയത്തിന്റെ തിളക്കം കൂട്ടുകയായിരുന്നു.
ഇതിനോടകം തന്നെ സമൂഹത്തിന്
അസംഖ്യം പണ്ഡിതന്മാരെ സമർപ്പിച്ച ദർസിന്റെ പ്രഭ കൂട്ടുന്നതാണ് ഇക്കുറിയും ജാമിഅ: പരീക്ഷാ ഫലം. ദർസിലെ മികവുറ്റ ശിക്ഷണവും ചിട്ടയാർന്ന പഠന ശൈലിയുമാണ് ഈ നേട്ടത്തിന് റാങ്ക് ജേതാക്കൾക്ക് മുതൽക്കൂട്ടായത്.

alathurpadi dars

ما شاء الله تبارك الله يا احبائي 🥰
ما شاء الله
ممتاز
حسنا حسنا 🤗🤗🤗