മൻഹജു അഹ് ലി സുന്നത്തി വൽ ജമാഅഃ പ്രകാശിതമായി
മേൽമുറി : ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ ‘മൻഹജു അഹ്ലി സുന്നത്തി വൽ ജമാഅഃ’ പ്രകാശിതമായി. അഹ് ലു സുന്നയുടെ പൈതൃക വഴി വരച്ച് കാട്ടുന്ന ഗ്രന്ഥം കേരളത്തിലെ ദർസ് അറബികോളേജ് പാഠ്യ സിലബസിന് അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. മഹല്ല് ഖാസിയും മുദരിസ്സുമായ സി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് രചയിതാവ്. ബുധനാഴ്ച്ച വൈകിട്ട് ആലത്തൂർ പടി ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് പി.എം.ആർ അലവി ഹാജി ഏറ്റുവാങ്ങി. മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂർ, മുഹമ്മദ് ശഫീഖ് ഫൈസി ചാപ്പനങ്ങാടി, ഉവൈസ് അഷ്‌റഫി ഫൈസി കണ്ണാടിപ്പറമ്പ്, കോമു മുസ്ലിയാർ, അസീസ് കാടേരി, ശിഹാബ് എൻ.കെ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Leave a Reply
Want to join the discussion?Feel free to contribute!