“മെഹർജാൻ 2022” ദർസ് ഫെസ്റ്റ് ന്റെ ലോഗോ പ്രകാശനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു
മേൽമുറി: ആലത്തൂർ പടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “മെഹർജാൻ 2022” ദർസ് ഫെസ്റ്റ് ന്റെ ലോഗോ പ്രകാശനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു. “കലവരയുടെ കലവറ” എന്ന പ്രമേയത്തിൽ 150 ലധികം മത്സരങ്ങളിൽ 200 ലധികം വിദ്യാർഥികൾ നാല് ടീമുകളിലായി മാറ്റുരക്കുന്ന ഫെസ്റ്റ് അഞ്ചുദിവസം നീണ്ടുനിൽക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഹൈദർ ഫൈസി പനങ്ങാങ്ങര, ഖാദിർ ഫൈസി കുന്നുംപുറം, ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് യൂനിയൻ ഭാരവാഹികൾ സംബന്ധിച്ചു.
Leave a Reply
Want to join the discussion?Feel free to contribute!