ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റിന് തുടക്കമായി
മേല്‍മുറി ; ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റിന് തുടക്കം കുറിച്ചു. ‘ശബ്ദം നിശബ്ദം കലയുടെ പോരാട്ട വീര്യം’ എന്ന പ്രമേയത്തില്‍ ദര്‍സ് സ്റ്റുഡന്റ് യൂണിയന്‍ (എ.ഡി.എസ്.എ) സംഘടിപ്പിക്കുന്ന മെഹറജാന്‍ 2K22 ദര്‍സ് ഫെസ്റ്റ് മുദരിസ്സ് സി.കെ മുഹമ്മദ് അബ്ദുറഹ്്മാന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ അല്‍ ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് പാണക്കാട് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ദര്‍സ് ഫെസ്റ്റില്‍ നൂറിലധികം മത്സര ഇനങ്ങളിലായി ഇരുനൂറില്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. മുഹമ്മദ് ശരീഫ് ഫൈസി, മുഹമ്മദ് ശഫീഖ് ഫൈസി, ഉവൈസ് അശ്‌റഫി ഫൈസി, തമീം ഹുദവി, സൈനുദ്ദീന്‍ ഉളവട്ടൂര്‍, മുബഷിര്‍ ഓമാനൂര്‍, റാഷിദ് ഒറവമ്പുറം, ഹാഫിള് ഉബൈദ് ഫൈസി, ഹാഫിള് മുനീര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave a Reply
Want to join the discussion?Feel free to contribute!