ആലത്തൂർപ്പടി ദർസ് ഓൺലൈൻ ക്ലാസ് ഉദ്ഘാടനം
കോവിഡ് 19 ന്റെ പശ്ചാതലത്തിൽ ദർസ് തുറന്ന് പ്രവർത്തിക്കാൻ അസൗകര്യമുള്ളതിനാൽ ഓൺലൈൻ വഴി ക്ലാസ് ആരംഭിക്കും. പാഠ്യ – പാഠ്യേതര വിഷയങ്ങളിൽ പഴമ നിലനിർത്തിക്കൊണ്ട് തന്നെ കാലിക മാറ്റങ്ങളുമായി മുന്നോട്ടുപോകുന്ന ആലത്തൂർപടി ദർസ്, വിദ്യാർത്ഥികളുടെ മത ഭൗതിക വിദ്യാഭ്യാസത്തിന് മുടക്കം വരാതിരിക്കാൻ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
24/05/2021 രാവിലെ 10 മണിക്ക് കോഴിക്കോട് ഖാളി സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഓൺലൈൻ ക്ലാസ് ഉദ്ഘാടനം നിർവ്വഹിക്കും.
സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍ പ്രാർത്ഥന നിർവ്വഹിക്കുന്ന സംഗമത്തിൽ ബഹു ഉസ്താദ് അദ്ധ്യക്ഷത വഹിക്കും
Leave a Reply
Want to join the discussion?Feel free to contribute!