Tag Archive for: അൽ കാഫിയ

“അൽ കാഫിയ” പ്രകാശിതമായി

മലപ്പുറം : പൗരാണിക പള്ളിദർസ് പാഠ്യപദ്ധതിയിൽ ഉൾപ്പെട്ട അറബി കാവ്യരചന ശാസ്ത്രത്തിൽ ആലത്തൂർപടി ദർസ് പുറത്തിറക്കിയ “അൽ കാഫിയ” പ്രകാശിതമായി. ആലത്തൂർപടി ദർസ് പ്രധാന മുദരിസും, മലപ്പുറം ജില്ല ജംയ്യത്തുൽ മുദരിസീൻ ജനൽ സെക്രട്ടറിയുമായ സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് ഗ്രന്ഥ രചന നിർവഹിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്നലെ വൈകുന്നേരം 4 മണിക്ക് ആലത്തൂർപടി ദർസ് ഹാളിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ ശരീഫ് ഫൈസി കുളത്തൂർ സ്വാഗതഭാഷണം നിർവഹിച്ചു. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ച സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ മേൽമുറി ഗ്രന്ഥ പ്രകാശനം നൂറേങ്ങൽ റഫീഖിന് നൽകി നിർവ്വഹിച്ചു. സി കെ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു, പ്രൊഫ. ളിയാഉദ്ധീൻ ഫൈസി മേൽമുറി മുഖ്യപ്രഭാഷണവും നിർവഹിച്ചു. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ നിന്നും ജനറൽ വിഭാഗത്തിൽ ഒന്നാം റാങ്കും, ഫിഖ്ഹ് വിഭാഗത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും, ഗ്രന്ഥ പ്രകാശനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള അറബി കവിത രചനാ മത്സരത്തിൽ വിജയികളായവർക്കുള്ള ക്യാഷ് അവാർഡ് ദാനവും സയ്യിദ് ഹുസൈൻ തങ്ങൾ, പിഎം അലവി ഹാജി, കെ കുഞ്ഞമ്മദ് മാസ്റ്റർ, പി പി മഹബൂബ്, എൻ അബ്ദുറഹ്മാൻ ഹാജി, സി കെ കുഞ്ഞാപ്പു ഹാജി എന്നിവർ നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സുഫ്ഫ, മഹല്ല് പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. മുജീബ് കടേരി, സ്വലാഹുദ്ധീൻ വാഫി, അസീസ് ഫൈസി വഴിപ്പാറ, സയ്യിദ് അമീറുദ്ധീൻ തങ്ങൾ എന്നിവർ പ്രസംഗിച്ചു. സമീർ ഫൈസി വലിയങ്ങാടി നന്ദിയും പറഞ്ഞു.

https://www.facebook.com/alathoorpadidars/photos/a.1571584086237958/3710395695690109/

https://www.facebook.com/alathoorpadidars/photos/a.1571584086237958/3714870055242673