Tag Archive for: 25th Anniversary

പണ്ഡിതന്മാർ സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന ചാലകശക്തി: ജിഫ്രി തങ്ങൾ

ആലത്തൂർപടി ദർസ് വാർഷികം സമാപിച്ചു

മലപ്പുറം: സമൂഹത്തെ നന്മയിലേക്ക് വഴിനടത്തുന്ന ചാലകശക്തികളാണ് പണ്ഡിതന്മാരെന്നും മതം അനുശാസിക്കുന്ന നിലയിൽ സൂക്ഷ്മമായ ജീവിതം നയിക്കാൻ അവർ പരിശ്രമിക്കണമമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ആലത്തൂർപടി ദർസ് വാർഷിക പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. പ്രവാചക ചര്യകൾ പൂർണ്ണാർത്ഥത്തിൽ അനുധാവനം ചെയ്യണം. വേഷത്തിലും സ്വഭാവത്തിലും ഉഖ്‌റവിയായ പണ്ഡിതരുടെ പ്രൗഢി നിലനിർത്താനും വളർന്നുവരുന്ന പണ്ഡിതന്മാർ തയ്യാറാകണമെന്നും തങ്ങൾ പറഞ്ഞു. സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാർ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂർ സമാപന പ്രഭാഷണം നിർവഹിച്ചു. മുദരിസ് സി.കെ. അബ്ദുറഹ്മാൻ ഫൈസി, ഹംസ ഫൈസി ഹൈതമി, ശിഹാബുദ്ധീൻ ഫൈസി കൂമണ്ണ, സുലൈമാൻ ഫൈസി ചുങ്കത്തറ, ളിയായുദ്ധീൻ ഫൈസി മേൽമുറി, ഉംറ ഫൈസി മുടിക്കോട്, കാടേരി മുഹമ്മദ് മുസ്‌ലിയാർ, അസീസ് ഫൈസി വഴിപ്പാറ, പി.എം ആർ അലവി ഹാജി, മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്, പി.ti. മഹബൂബ്‌, കോമു മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.

Photos:

സമാപന സമ്മേളനം ഉദ്ഘടാനം ചെയ്ത് ശൈഖുനാ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ  സംസാരിക്കുന്നു 

കോഴിക്കോട് ഖാളിമാരായ സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങളും സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും

കോഴിക്കോട് വലിയ ഖാളി സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ വാർഷിക സമാപന സമ്മേളനത്തിൽ സംസാരിക്കുന്നു

ആലത്തൂർപടി ദർസ് 25-ാം വാർഷികോപഹാരം
ദർശനം ’19 പ്രകാശന കർമ്മം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവ്വഹിക്കുന്നു