Tag Archive for: Fiqh Seminar

ഇസ്ലാമിക കർമ്മശാസ്ത്രത്തെ സൂക്ഷ്മതയോടെ സമീപിക്കണം: ഫിഖ്ഹ് സെമിനാർ

മലപ്പുറം: ആനുകാലിക സമസ്യകൾക്കെല്ലാം യുക്തവും നീതിപൂർവ്വകവുമായ നയനിലപാടുകൾ ഇസ്ലാമിക കർമശാസ്ത്രം വിശദീകരിക്കുന്നുണ്ടെന്നും അതോടൊപ്പം, വളരെ അവധാനതയോടെയും സൂക്ഷ്മതയോടെയും മാത്രമേ അവയെ കൈകാര്യം ചെയ്യാവൂ എന്നും മേൽമുറി ആലത്തൂർപടി ദർസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫിഖ്ഹ് സെമിനാർ അഭിപ്രായപ്പെട്ടു. മലപ്പുറം സുന്നി മഹലിൽ നടന്ന സെമിനാർ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ഇരുപത് ആധുനിക വിഷയങ്ങളിലെ കർമ്മശാസ്ത്ര പഠന സമാഹാരം “അദ്ധ്ര്സ്” ദശവാർഷികപ്പതിപ്പ് സി.കെ.മുഹമ്മദ് സഈദ് മുസ്‌ലിയാർ നിർവഹിച്ചു. സമസ്ത മുശാവറ അംഗം ഹൈദർ ഫൈസി അധ്യക്ഷനായി. നേടി മാർക്കറ്റിങ്, ബാങ്കിങ്ങും ഇൻഷുറൻസും, കസേര നിസ്കാരം എന്നീ വിഷയങ്ങൾ ഹംസ ഫൈസി ഹൈതമി, ളിയാഉദ്ധീൻ ഫൈസി, അബ്ദുസലാം ഫൈസി എന്നിവർ അവതരിപ്പിച്ചു. സി.കെ അബുറഹ്മാൻ ഫൈസി സമാപന പ്രസംഗം നടത്തി. അബ്ദു ശുകൂർ ഫൈസി സ്വാഗതവും നൗഫൽ ഫൈസി നന്ദിയും പറഞ്ഞു.

(News Courtesy: Suprabhaatham Newspaper)

ഫിഖ്ഹ് സെമിനാർ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

Al Zahra Arabic Magazine online edition (www.alzahra.in) launching by Sayyid Abbas Ali Shihab Thangal

ഫിഖ്ഹ് സെമിനാറിൽ ഉസ്താദ് ഹംസ ഫൈസി അൽ ഹൈതമി വിഷയാവതരണം നടത്തുന്നു.

ഉസ്താദ് അബ്ദുൽ ഗഫൂർ ഖാസിമി ആശംസ ഭാഷണം നടത്തുന്നു.

ഉസ്താദ് ളിയാഉദ്ധീൻ ഫൈസി വിഷയാവതരണം നടത്തുന്നു.

ഉസ്താദ് അബ്ദു സലാം ഫൈസി വിഷയാവതരണം നടത്തുന്നു.