നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലത്തൂർപടി മഹല്ല് പള്ളി വൻ വിപുലീകരണത്തിന് ശേഷം ഇന്ന് തുറക്കും

ഇന്നാണ് അഭിമാന സുദിനം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഞങ്ങളുടെ മഹല്ല് പള്ളി (മേൽമുറി ആലത്തൂർപടി) വൻ വിപുലീകരണത്തിന് ശേഷം ഇന്ന് തുറക്കും. AD 1886 (ഹിജ്റ 1302-1303) ൽ റജിസ്റ്റർ ചെയ്യപ്പെട്ട പള്ളിയിൽ ഹിജ്റ 1322 ലാണ് ജുമുഅ: ആരംഭിച്ചത്. മൂന്ന് വിപുലീകരണം മുമ്പ് നടന്നിട്ടുണ്ട്. ഏറ്റവും വലിയ വിപുലീകരണം ഇപ്പോഴാണ് നടന്നത്. രണ്ടായിരത്തിലധികം മഹല്ല് നിവാസികളും ആയിരത്തിലധികം വിദ്യാർഥികളും നൂറ് കണക്കിന് മുതഅല്ലിമുകളും നിരവധി യാത്രക്കാരും അന്യദേശ തൊഴിലാളികളും ഇവിടെ ജുമുഅ: യിൽ പങ്കെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് മേൽമുറി ആലത്തൂർ പടി. പള്ളിയാകട്ടെ പുകൾപെറ്റ ദർസ് കേന്ദ്രവും. ഇവിടെ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തവരാണ് പ്രമുഖ പണ്ഡിതരിൽ അധികവും. ഖിലാഫത് നായകൻ നെല്ലിക്കുത്ത് ആലി മുസ്ലിയാർ, അരിപ്ര മൊയ്തീൻ മുസ്ലിയാർ, എൻ്റെ പിതാമഹൻ കാടേരി ഹസൻ മുസ്ലിയാർ, കിടങ്ങയം ഇബ്രാഹീം മുസ്ലിയാർ, എൻ്റെ മാതാമഹൻ അബ്ദുറഹ്മാൻ ഫള്ഫരി എന്ന കുട്ടി മുസ്ലിയാർ, കെ.കെ. അബൂബക്ർ ഹള്റത്, ഒ.കെ. സൈനുദ്ദീൻ മുസ്ലിയാർ, കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, എ.പി. മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ, എൻ. അബ്ദുറഹ്മാൻ മുസ്ലിയാർ കുമരംപുത്തൂർ, കാപ്പിൽ ഉമർ മുസ്ലിയാർ, പൊന്മള ഫരീദ് മുസ്ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ, എൻ്റെ ഗുരുവും അമ്മാവനുമായ ശൈഖ് അൻവർ അബ്ദുല്ല ഫള്ഫരി എന്നിവരെല്ലാം ഇവിടെ ദർസ് നടത്തിയിട്ടുണ്ട്. ഇരുപത് വർഷമായി ബഹു. സി.കെ. അബ്ദുറഹ്മാൻ ഫൈസി ഖാളിയും മുദരിസുമായി തുടരുന്നു. ഇരുനൂറിലധികം വിദ്യാർഥികൾ ദർസിൽ പഠിക്കുന്നുണ്ട്.

Courtesy: Usthad Ziyaudheen Faisy – FB Post

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *