മാസാന്ത ക്ലാസ് സംഘടിപ്പിച്ചു

ആലത്തൂര്‍പടി:ആലത്തൂര്‍ പടി ദര്‍സ് സ്റ്റുഡന്റ് അസോസിയേഷനു കീഴില്‍ മാസാന്ത ക്ലാസ് സംഘടിപ്പിച്ചു. ഇബാദ് ഡയറക്ടര്‍ ആസിഫ് ദാരിമി പുളിക്കല്‍ വിഷയാവതരണം നടത്തി. ഉസ്താദ് സി.കെ അബ്ദുറഹ്മാന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഹാഫിള് സിദ്ദീഖ് അര്‍ഷദ് സ്വാഗതവും സയ്യിദ് ജാബിര്‍ തങ്ങള്‍ നന്ദി രേഖപ്പെടുത്തി. ശരീഫ് ഫൈസി കുളത്തൂര്‍, സമീര്‍ ഫൈസി വലിയങ്ങാടി എന്നിവര്‍ സംബന്ധിച്ചു.