ലോഗോ പ്രകാശനം ചെയ്തു

മേൽമുറി: സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര നേതൃത്വത്വം നൽകുന്ന ആലത്തൂർപടി ദർസിലെ വിദ്യാർത്ഥി കൂട്ടായ്മയായ എ.ഡി.എസ്.എ സംഘടിപ്പിക്കുന്ന മെഹ്റജാൻ ദർസ് ഫെസ്റ്റിന്റെ ലോഗോ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
‘വെളിച്ചത്തിരുട്ട്’ എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ പ്രമേയം. പുറമെ നല്ലതെന്ന് തോന്നുന്ന പല കാര്യങ്ങൾക്കും പിന്നിൽ മറഞ്ഞുകിടക്കുന്ന ഇരുണ്ട യാഥാർഥ്യങ്ങളെക്കുറിച്ച് അന്വേഷിക്കുക എന്നതാണ് ഈ പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചടങ്ങിൽ ഹാഫിള് നിഹാൽ അഹ്മദ് കമ്പളക്കാട്, ഹാഫിള് മുഹ്സിൻ നറുക്കോട്, സയ്യിദ് നസീൽ അഹ്മദ് അറവങ്കര, ഹാഫിള് സയ്യിദ് സ്വബീഹ് മരുത, മുഹമ്മദ് സുഹൈബ് അമ്പാഴക്കോട്, ഹാഫിള് സിനാൻ വെട്ടം, മുഹമ്മദ് അൻഷിദ് പാട്ടക്കരിമ്പ്, ഹാഫിള് മിദ്ലാജ് പാങ്ങ് തുടങ്ങിയവർ പങ്കെടുത്തു.