Institutional Bulletins

News, Events & Announcements

Latest updates, academic symposia, and campus developments at Alathurpadi Dars

ഈ-ലേണിങ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു

  ആലത്തൂർപടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ വിദ്യാർത്ഥികൾക്കായി നിർമിച്ച ഈ-ലേണിങ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. വിദ്യാർത്ഥികൾക്ക് മാത്രമായി തയ്യാറാക്കിയ ആപ്ലിക്കേഷൻ അവർക്ക് നൽകപ്പെട്ട ഐഡി, പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ക്ലാസുകൾ തത്സമയം കേൾക്കാനും, കഴിഞ്ഞ ക്ലാസുകൾ ഏത് സമയത്തും ആവർത്തിച്ച് […]

‘അല്‍ തനാല്‍ അല്‍ അറബി’ ചെയര്‍മാന്‍ ഡോ. അബ്ദു റഊഫ് സുഹ്ദി മുസ്തഫ ആലത്തൂര്‍പടി ദര്‍സ് സന്ദര്‍ശിച്ചു.

ലോകാടിസ്ഥാനത്തില്‍ അറബി ഭാഷാ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ജോര്‍ദ്ദാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘അല്‍ തനാല്‍ അല്‍ അറബി’ എന്ന സംഘടനയുടെ ചെയര്‍മാന്‍ ഡോ. അബ്ദുറഊഫ് സുഹ്ദി മുസ്തഫ ആലത്തൂര്‍പടി ദര്‍സ് സന്ദര്‍ശിച്ചു. യമനിലെ സന്‍ആ സര്‍വ്വകലാശാല പ്രൊഫസര്‍, ജോര്‍ദ്ദാനിലെ ഇസ്റാ യൂണിവേഴ്സിറ്റി […]

‘ഇറാഖ്:സയ്യിദുനാ ത്വല്‍ഹ(റ) മുതല്‍ ഇമാം ഹുസൈന്‍ (റ) വരെ’ പ്രകാശിതമായി

പ്രശസ്ത പണ്ഡിതരും സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഉസ്താദ് സി.കെ.അബ്ദുറഹ്മാൻ ഫൈസി (ആലത്തൂർപടി മുദരിസ്) രചിച്ച മലയാള പുസ്തകം ‘ഇറാഖ്:സയ്യിദുനാ ത്വല്‍ഹ(റ) മുതല്‍ ഇമാം ഹുസൈന്‍ (റ) വരെ’ പ്രകാശിതമായി. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് […]

‘അൽ ഇൻസാനുൽ കാമിൽ’ അറബിക് കവിതാസമാഹാരം ശ്രദ്ധേയമാകുന്നു

മലപ്പുറം: വൈവിധ്യമായ വിഷയങ്ങളിൽ കോർത്തിണക്കിയ അറബിക് കവിതാസമാഹാരം ശ്രദ്ധേയമാകുന്നു. അൽഇൻസാനുൽ കാമിൽ എന്ന പേരിൽ അരിപ്ര സി.കെ അബ്ദുറഹ്മാൻ ഫൈസിയാണ് കവിതാ സമാഹാരം തയ്യാറാക്കിയത്. പ്രവാചക പ്രകീർത്തനം, ഈയിടെ വിടപറഞ്ഞ പ്രമുഖ പണ്ഡിതരെ കുറിച്ചുള്ള അനുസ്മരണ കവിതകൾ, യാത്രാ വിവരണം, ആഗോള […]

പണ്ഡിതന്മാർ സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന ചാലകശക്തി: ജിഫ്രി തങ്ങൾ

മലപ്പുറം: സമൂഹത്തെ നന്മയിലേക്ക് വഴിനടത്തുന്ന ചാലകശക്തികളാണ് പണ്ഡിതന്മാരെന്നും മതം അനുശാസിക്കുന്ന നിലയിൽ സൂക്ഷ്മമായ ജീവിതം നയിക്കാൻ അവർ പരിശ്രമിക്കണമമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ആലത്തൂർപടി ദർസ് വാർഷിക പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘടാനം ചെയ്ത് […]

ഇസ്ലാമിക കർമ്മശാസ്ത്രത്തെ സൂക്ഷ്മതയോടെ സമീപിക്കണം: ഫിഖ്ഹ് സെമിനാർ

മലപ്പുറം: ആനുകാലിക സമസ്യകൾക്കെല്ലാം യുക്തവും നീതിപൂർവ്വകവുമായ നയനിലപാടുകൾ ഇസ്ലാമിക കർമശാസ്ത്രം വിശദീകരിക്കുന്നുണ്ടെന്നും അതോടൊപ്പം, വളരെ അവധാനതയോടെയും സൂക്ഷ്മതയോടെയും മാത്രമേ അവയെ കൈകാര്യം ചെയ്യാവൂ എന്നും മേൽമുറി ആലത്തൂർപടി ദർസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫിഖ്ഹ് സെമിനാർ അഭിപ്രായപ്പെട്ടു. മലപ്പുറം സുന്നി മഹലിൽ […]